‘അയ്യപ്പമാല’യിട്ട കുട്ടികള്‍ കേരളത്തിലെ സ്കൂളുകളില്‍ വിവേചനം നേരിടുന്നുണ്ടോ?വ്യാജ വാര്‍ത്ത ഇങ്ങനേയും
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലുമെല്ലാം സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ധാരാളമായി ഇടം പിടിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളും വലിയ പ്രചാരണ വേദിയാണ്. അതിൽ സ്ഥാനാർഥികളുടെ യഥാർത്ഥ പ്രചാരണകാർഡുകൾക്കൊപ്പം ഒട്ടേറെ വ്യാജ പോസ്റ്ററുകളും പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിൽ സവിശേഷമായ ഒരു വ്യാജ പോസ്റ്റർ എക്സ് വഴി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.
‘മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ, യു ഡി എഫ് സ്ഥാനാർഥി, എസ് പി ഫാത്തിമ നസീറിനെ വിജയിപ്പിക്കുക’ എന്നെഴുതിയ ഒരു പോസ്റ്റർ MahaRathii എന്ന എക്സ് അക്കൗണ്ട് വഴി പ്രചരിച്ചിരുന്നു. മുഖവും കയ്യും മറയ്ക്കും വിധമുള്ള നിഖാബ് അണിഞ്ഞ ഒരു സ്ത്രീ രൂപമാണ് പോസ്റ്ററിൽ. തീവ്രവലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു സോഷ്യൽ മീഡിയ അക്കൗണ്ടാണിത്. 12,000ൽ അധികം ഫോളോവെഴ്‌സാണ് ഈ അക്കൗണ്ടിനുള്ളത്.
“കേരള സാർ, വോട്ട് ഫോർ ഫാത്തിമ നസീർ…പക്ഷേ പോസ്റ്ററിൽ ഫാത്തിമ എവിടെ? സ്ഥാനാർഥി ചിഹ്നവും വെറുമൊരു കറുത്ത തുണിയും” എന്നാണ് പോസ്റ്ററിലെ കുറിപ്പ്. ഡിസംബർ രണ്ടാം തിയതി പ്രചരിച്ചു തുടങ്ങിയ ചിത്രം ഇതുവരെ 25000 കാഴ്ചക്കാരിലേക്കെത്തി. 1100 പേർ ലൈക്ക് ചെയ്ത പോസ്റ്റിന് 100 കമൻ്റുകളും ലഭിച്ചു. 336 പേരാണ് ചിത്രം റീപോസ്റ്റ് ചെയ്തത്.
ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, കൂടുതൽ സാമൂഹ്യ മാധ്യമ പേജുകൾ വഴിയും പോസ്റ്റ് പ്രചരിച്ചിട്ടുണ്ടെന്ന് മനസിലായി. ഫേസ്ബുക്കിൽ, ‘കാവിപ്പട’ എന്ന പേരിലുള്ള ഒരു വെരിഫൈഡ് അക്കൗണ്ട് വഴിയും ഇതേ ചിത്രം പ്രചരിക്കുന്നതായി ഒബിസി കണ്ടെത്തി. 1,30,000ൽ അധികം അംഗങ്ങളുള്ള ഒരു വലതുപക്ഷ ഗ്രൂപ്പ് ആണിത്.
“UDF ൻ്റെ ഒരു സ്ഥാനാർഥിയാണ്… ഇത് അവർ തന്നെയാണ് എന്ന് വ്യക്തമാക്കുന്നവർക്ക് 10 കോടി ഇനാം…UDF കാരെ നിങ്ങൾ ഇതൊക്കെ ചുമന്നോളൂ” എന്നാണ് പ്രചരിക്കുന്ന പോസ്റ്റിന്റെ അടിക്കുറിപ്പ്.
ഡിസംബർ രണ്ടിന് പോസ്റ്റ് ചെയ്ത ചിത്രത്തിന് 695 ലൈക്ക് ആണ് ഇതുവരെ ലഭിച്ചത്. 158 കമൻ്റുകൾ ലഭിച്ച പോസ്റ്റ് 169 പേരാണ് ഷെയർ ചെയ്തത്. ഫേസ്ബുക്കിലും ചിത്രം റിപ്പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സമാന പോസ്റ്റ്, ചില ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമൻ്റ് സെക്ഷനിൽ, സ്റ്റിക്കറുകളായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വസ്തുതയെന്ത്?
ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ലഭിച്ച, വേങ്ങരയിൽ നിന്നുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രചരിക്കുന്ന പോസ്റ്റിനെ കുറിച്ചുള്ള ഒരു വിവരണം കണ്ടെത്തി. അതിൽ, വേങ്ങര മണ്ഡലം പന്ത്രണ്ടാം വാർഡ് സ്ഥാനാർഥി എൻ ടി മൈമൂനയാണെന്നും വൈറൽ പോസ്റ്റിൽ പറയുന്നതുപോലെ ഫാത്തിമ നസീറല്ലെന്നുമാണ് പറയുന്നത്.
ഇതിന്റെ വസ്തുത പരിശോധിക്കുന്നതിനായി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിനെ ആശ്രയിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലം, പന്ത്രണ്ടാം വാർഡായ സൗദി നഗറിലെ യു ഡി എഫ് സ്ഥാനാർഥി, എൻ ടി മൈമൂന ആണെന്നും പ്രചരിക്കുന്ന പോസ്റ്ററിലുള്ള ഫാത്തിമ നസീർ അല്ലെന്നും മനസിലായി. വലതു പക്ഷ സ്വഭാവമുള്ള അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് തെളിഞ്ഞു.
നിഖാബ് ധരിച്ച മലപ്പുറത്തെ വനിതാ സ്ഥാനാർഥി എന്ന ആരോപണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നിരവധി വ്യാജ വാർത്തകളിൽ ഒന്നാണിത്. ഡിസംബർ രണ്ടിന് ശേഷം ചിത്രം കൂടുതലായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റിന്റെ ഉറവിടം പക്ഷെ കണ്ടെത്താനായിട്ടില്ല.
2024 ഡിസംബര്‍ മുതല്‍ ഇതുവരെ ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഏതാണ്ട് പകുതിയും ഗസയില്‍ ഇസ്രായേല്‍ സേന നടത്തിയ ഏകപക്ഷീയ ആക്രമണങ്ങളിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കാലയളവില്‍ കൊല്ലപ്പെട്ട 67 പേരില്‍ ഇരുപത്തൊമ്പതും ഗസയിലാണ്. ലോക മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടേഴ്സ് വിത്ത് ഔട്ട് ബോര്‍ഡേഴ്സ് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്. യുക്രെയിനിലും റിപ്പോർട്ടർമാരെ കരുതിക്കൂട്ടി ആക്രമിക്കുന്നത് റഷ്യൻ സേനയും തുടരുകയാണെന്ന് സംഘടന പറയുന്നു.
കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍
ഗസയിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം, 220 മാധ്യമപ്രവർത്തകരെയാണ് ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. ഈ വർഷം കൊല്ലപ്പെട്ട മൊത്തം മാധ്യമ പ്രവർത്തകരിൽ, ഓഗസ്റ്റ് 25ന്, മാധ്യമ പ്രവർത്തര്‍ക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ, റോയിറ്റേഴ്സ് ഫോട്ടോഗ്രാഫർ ഹോസം അൽ മാസ്റി കൊല്ലപ്പെട്ടിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ, മറിയം അബു ഡാഗാ (The Independent Arabia, Associated Press), ഫ്രീലാൻസറായ മൊആസ് അബു താഹ, അൽ ജസീറ ഫോട്ടോഗ്രാഫർ മൊഹമദ് സലാമ എന്നിവരും പിന്നീട് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ ശത്രുക്കൾ
ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള പട്ടാളവും പൊലീസും രഹസ്യാന്വേഷണ ഏജൻസികളും മുതല്‍, ക്രിമിനലുകളും തീവ്രവാദ സംഘങ്ങളും വരെയുള്ള ശക്തികള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ’Press freedom predators’ എന്നാണ് റിപ്പോർട്ട് ഇവരെ വിളിക്കുന്നത്. മാധ്യമപ്രവർത്തകരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്യുകയും മാധ്യമ സ്ഥാപനങ്ങളെ സാമ്പത്തികമായി അടിച്ചമർത്തുകയും അവരുടെ വിശ്വാസ്യതയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള 34 ‘വേട്ടക്കാരെയാണ്’ റിപ്പോർട്ട് പട്ടികപ്പെടുത്തുന്നത്.

സോവിയറ്റ് യൂണിയൻ തകർന്നതിനുശേഷമുള്ള കാലത്തെ, ഏറ്റവും ഹീനമായ അടിച്ചമർത്തലാണ് റഷ്യയിലെ മാധ്യമങ്ങള്‍ ഇപ്പോൾ നേരിടുന്നത്. ലോകമാധ്യമ സ്വതന്ത്രസൂചികയിൽ നൂറ്റി എഴുപത്തൊന്നാം സ്ഥാനത്താണ് റഷ്യ ഇപ്പോഴുള്ളത്. വ്ലാദിമിർ പുതിന്‍റെ ഭരണകാലയളവില്‍ റഷ്യയിലെ മാധ്യമപ്രവർത്തകർ നിരന്തരം ഭീഷണിക്ക് വിധേയരാവുകയും ആക്രമിക്കപ്പെടുകയും തടവിലാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് സംഘടന പറയുന്നത്. 2022 ൽ യുക്രെയ്ൻ ആക്രമണത്തിനിടെ മാത്രം, റഷ്യൻ സേന കൊലപ്പെടുത്തിയത് 16 മാധ്യമപ്രവർത്തകരെയാണ്. യുക്രെയ്നിലെ മാധ്യമ പ്രവർത്തകരുൾപ്പെടെ 48 മാധ്യമപ്രവർത്തകരാണ് ഇപ്പോൾ റഷ്യൻ തടവറകളിലുള്ളത്, റിപ്പോർട്ട് പറയുന്നു.
അഫ്ഗാനിസ്ഥാനാണ് മാധ്യമപ്രവര്‍ത്തകര്‍ വലിയ തോതിലുള്ള അടിച്ചമര്‍ത്തല്‍ നേരിടുന്ന മറ്റൊരു രാജ്യം. മ്യാൻമറിലെ സാഹചര്യവും ഒട്ടും ഭിന്നമല്ല. 2021ൽ അധികാരം പിടിച്ചെടുത്തതിനുശേഷം, സൈനിക ജനറലായ മിൻ ഓങ് ഹ്ലയിംഗ്, രൂപീകരിച്ച സ്റ്റേറ്റ് സെക്യുറിറ്റി ആൻഡ് പീസ് കമ്മീഷൻ, ഫലത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനുള്ള ഏജന്‍സിയായിരുന്നു. 2021 ഫെബ്രുവരി മുതൽ, ഏഴ് മാധ്യമപ്രവർത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്. 47 പേർ ഇപ്പോഴും, തടവറകളിൽ കഴിയുകയാണ്.