Tuesday, 30 Jan 2024
123/A, Miranda City Likaoli Prikano, Dope
+91 9446190683
+91 7356644631
harireya@gmail.com
കേരളത്തിന് അർഹമായ നികുതി വിഹിതം അനുവദിക്കാത്ത കേന്ദ്ര സർക്കാരിൻ്റെ ദ്രോഹ നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്താൻ പോകുന്ന സമരവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
നികുതി വിഹിതം കിട്ടുന്നില്ലെന്നത് വസ്തുതയാണെന്നും ഇത് ദേശീയ പ്രശ്നമാണെന്നും സതീശൻ പറഞ്ഞു.കോൺഗ്രസ് എം പിമാർ പാർലമെൻ്റിൽ ഉന്നയിക്കാറുണ്ടെന്നും സതീശൻ അവകാശപ്പെട്ടു.
നികുതി വിഹിതം കിട്ടുന്നില്ലെന്നത് വസ്തുതയാണെന്നും ഇത് ദേശീയ പ്രശ്നമാണെന്നും സതീശൻ പറഞ്ഞു.കോൺഗ്രസ് എം പിമാർ പാർലമെൻ്റിൽ ഉന്നയിക്കാറുണ്ടെന്നും സതീശൻ അവകാശപ്പെട്ടു.
അതേസമയം ജനവിരുദ്ധമായ നയങ്ങളോടുള്ള പ്രതിഷേധമായും സംസ്ഥാനത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരും മുഴുവൻ എംഎൽഎമാരും ഇടത് എംപിമാരും ഡൽഹിയിൽ സമരം നടത്താൻ തീരുമാനിച്ചതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ജനുവരിയിൽ പ്രതിഷേധം സംഘടിപ്പിക്കും നടത്തും. സാമ്പത്തിക പ്രശ്നങ്ങളും അവഗണനയുമെല്ലാം സമരത്തിൽ ഉന്നയിക്കപ്പെടുമെന്നും ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഇതിനെക്കുറിച്ച് ചർച്ച നടത്തുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.