Tuesday, 30 Jan 2024
123/A, Miranda City Likaoli Prikano, Dope
+91 9446190683
+91 7356644631
harireya@gmail.com
യൂത്ത്‌കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തിപ്പ് ഏജൻസിക്ക് പുറംകരാർ നൽകി. ഏജൻസിക്ക് പണം നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുയർന്നു. വിജയം പ്രതീക്ഷിക്കുന്ന പ്രമുഖ സ്ഥാനാർഥി ‘പേമെന്റ് പ്രസിഡന്റ്’ ആകാൻ നീക്കം നടത്തുന്നതായി തൊട്ടടുത്ത എതിരാളിയുടെ ക്യാമ്പ് ആരോപണമുയർത്തി. സൂക്ഷ്‌മ പരിശോധനയിൽ പിടിച്ചുവച്ച വോട്ടുകൾ ഏജൻസിക്ക് പണം നൽകി അനുകൂലമാക്കാനുള്ള ശ്രമമാണ് ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നത്.
തള്ളിക്കളഞ്ഞതിന് പുറമെ 1.8 ലക്ഷം മെമ്പർഷിപ്പ് പിടിച്ചുവച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാൽ അസാധുവാക്കിയ മെമ്പർഷിപ്പ് അനുകൂലമാക്കാൻ വി ഡി സതീശൻ വിഭാഗം സ്ഥാനാർഥി രാഹുൽമാങ്കൂട്ടത്തിൽ പണം നൽകിയെന്നാണ് ഐ ഗ്രൂപ്പ് സ്ഥാനാർഥി അബിൻ വർക്കി അനുകൂലികളുടെ ആരോപണം. അസാധു വോട്ടുകളെ സാധുവാക്കി പേമെന്റ് ജയം നേടാനാണ് രാഹുലിൻ്റെ ശ്രമമെന്നും എതിരാളികൾ ആരോപിക്കുന്നു.
മുൻ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന ജെ എം ലിങ്‌ദോയുടെ നേതൃത്വത്തിലുള്ള ഏജൻസിയാണ് നടപടികൾ നിയന്ത്രിക്കുന്നത്. കരാർ തുക വെളിപ്പെടുത്തിയിട്ടില്ല. 7.16 ലക്ഷം മെമ്പർഷിപ്പിനായി മൂന്നരക്കോടി രൂപയാണ് യൂത്ത്‌കോൺഗ്രസ് നേതൃത്വം കൈക്കലാക്കിയത്.