Saturday, 27 Jan 2024
123/A, Miranda City Likaoli Prikano, Dope
+91 9446190683
+91 7356644631
harireya@gmail.com
നവകേരളസദസുമായി ബന്ധിപ്പിച്ച് തൻ്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകി.
ഓൺലൈൻ മാധ്യമങ്ങളിലൂടെ തൻ്റെ പേരും ചിത്രവുമുപയോഗിച്ച് അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുകയാണ്. ‘കേരളത്തിൽ നടക്കുന്നത് ധൂർത്താണെന്നും പിണറായിയും സഖാക്കളും ഉമ്മൻചാണ്ടിയെ കണ്ട് പഠിക്കണമെന്നും’ താൻ പറഞ്ഞതായാണ് കുപ്രചാരണം. മലയാളത്തിലുള്ള ഈ പോസ്റ്ററുകൾ വസ്തുതാ വിരുദ്ധവും തൻ്റെയും പാർട്ടിയുടെയും സൽപ്പേര് കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതുമാണെന്ന് പരാതിയിൽ പറഞ്ഞു.
താൻ പറഞ്ഞതെന്ന വ്യാജേനയാണ് ഈ പ്രചാരണം. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണിത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്നും ബൃന്ദ കാരാട്ട് പരാതിയിൽ ആവശ്യപ്പെട്ടു.