Fact Check

Fact Check: ബിജെപിക്കായി മാതൃഭൂമിയുടെ ‘വെള്ളമടി’; വാസ്തവമെന്ത്?

Fact Check: ബിജെപിക്കായി മാതൃഭൂമിയുടെ ‘വെള്ളമടി’; വാസ്തവമെന്ത്?

Fact Check: മുൻ വർഷങ്ങളിൽ ഏറ്റവും സുഗമമായി നടന്നിരുന്ന അല്ലെങ്കിൽ എൽഡിഎഫ് കൗൺസിൽ സുഗമമായി നടത്തിയിരുന്ന ആറ്റുകാൽ പൊങ്കാല ഇത്തവണ അലങ്കോലമാക്കിയിരിക്കുകയാണ് ബിജെപി. ചളിയിൽ ഇരുന്ന് പൊങ്കാലയിടേണ്ടി വന്ന ഭക്തർ, ശുദ്ധജല ദൗർലഭ്യത, പാളിയ വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങി പൊങ്കാല മഹോത്സവത്തിന്റെ നിറംകെടുത്തുകയായിരുന്നു ബിജെപി ഭരണസമിതി.

മുൻ വർഷങ്ങളിൽ പൊങ്കാല കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ നഗരം വൃത്തിയാക്കാൻ നഗരസഭയ്ക്കു കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ ആ പതിവെല്ലാം ബിജെപി കൗൺസിൽ തെറ്റിച്ചു. എണ്ണിയാലൊടുങ്ങാത്ത വീഴ്ചകളുണ്ടെങ്കിലും ബിജെപി കൗൺസിലിനും മേയർ വി.വി.രാജേഷിനും പിടിവള്ളിയായി ഇതിനിടെ മാതൃഭൂമി അവതരിച്ചു. മാലിന്യകൂമ്പാരമായി കിടക്കുന്ന നഗരത്തെ നോക്കി മാതൃഭൂമി വിളിച്ചത്, ‘ശുചിത്വനഗരം’ എന്നാണ്. മണിക്കൂറുകൾക്കകം കോർപറേഷൻ നഗരം വൃത്തിയാക്കിയെന്നാണ് മാതൃഭൂമിയുടെ അവകാശവാദം. ഈ വാർത്തയുടെ വാസ്തവം എന്താണ്?

മാതൃഭൂമി വാർത്ത യാഥാർഥ്യമല്ലെന്ന് തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. രാത്രി ഏറെ വൈകിയും നഗരത്തിലെ പല പ്രധാന റോഡുകളിലെയും മാലിന്യം നീക്കം ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിൽ അതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

മാത്രമല്ല രാത്രി പ്രധാന വഴികളിൽ വെള്ളം സ്േ്രപ ചെയ്തു പൊടിശമിപ്പിക്കാനുള്ള സംവിധാനം ഇത്തവണ കോർപറേഷൻ ഒരുക്കിയെന്നും ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമെന്നും മാതൃഭൂമിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മുൻ വർഷങ്ങളിലും നഗരം ശുചിയാക്കാൻ ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. മുൻ വർഷങ്ങളിൽ എൽഡിഎഫ് കൗൺസിൽ കൃത്രിമ മഴയിലൂടെ പ്രധാന റോഡുകൾ കഴുകി വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. അത് തന്നെയാണ് ബിജെപി കൗൺസിൽ ഇത്തവണ ആവർത്തിച്ചിരിക്കുന്നത്. പക്ഷേ മാതൃഭൂമി അവകാശപ്പെടുന്നത് ആദ്യമായാണ് ഇതൊക്കെയെന്നാണ്.

കഴിഞ്ഞ വർഷം പൊങ്കാലയ്ക്കു ശേഷം മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന നഗരശുചീകരണത്തിന്റെ ദൃശ്യങ്ങൾ:

അതായത് ബിജെപി നേതൃത്വത്തിലുള്ള നഗരസഭ പൊങ്കാലയ്ക്കു ശേഷമുള്ള വേസ്റ്റ് മാനേജ്‌മെന്റിൽ അടിമുടി പരാജയമായപ്പോൾ അതിനെ പ്രതിരോധിക്കാൻ വേണ്ടി അടിസ്ഥാനരഹിതമായ വാർത്ത നൽകിയിരിക്കുകയാണ് മാതൃഭൂമി.

Share Email
Top