Explained

മണ്ഡല പുനർനിർണയം; ബിജെപി ലക്ഷ്യംവയ്ക്കുന്നത്

മണ്ഡല പുനർനിർണയം; ബിജെപി ലക്ഷ്യംവയ്ക്കുന്നത്

കേന്ദ്ര സർക്കാർ ഇപ്പോൾ മണ്ഡല പുനർനിർണയം എന്ന ആവശ്യം ഉയർത്തുന്നത് 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ്. 2011 ലെ സെൻസസ് അടിസ്ഥാനപ്പെടുത്തി മണ്ഡല പുനർനിർണയം നടന്നാൽ പാർലമെന്റിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ പ്രതിനിധാനം 20 % വരെയായി കുറയാൻ സാധ്യതയുണ്ട്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പടെ നിലവിൽ ബിജെപി ഭരിക്കുന്നിടങ്ങളിലെ പ്രതിനിധാനം 40 % ത്തിനു മേലെ ആകാനാണ് സാധ്യത. അത്തരമൊരു സാഹചര്യമുണ്ടായാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ തന്നെ ഭരണകക്ഷിയായ BJPയ്ക്ക് രാഷ്ട്രീയ ആധിപത്യവും ഭരണാധിപത്യവും നിലനിർത്താൻ കഴിയും. അതിനായി തന്നെയാണ് വനിതാ സംവരണ ബില്ലിനെ മുന്നിൽ നിർത്തി മണ്ഡല പുനർനിർണയം നടത്താൻ കേന്ദ്രം ശ്രമിക്കുന്നത്. ഇത് ഇന്ത്യ എന്ന രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയും, ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യും.

‘ഓരോ വോട്ടർമാർക്കും ഒരോ വോട്ട്’, ‘വോട്ടർമാരുടെ പ്രതിനിധാനം ഓരോ നിയോജക മണ്ഡലത്തിലും സമാനമായിരിക്കണം’ ഇത്തരം ആശയങ്ങൾ ഉൾക്കൊണ്ടാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇവയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന നിയമസഭകളിലും ലോക്‌സഭയിലും സീറ്റുകളുടെ എണ്ണവും നിർണയിക്കുന്നത്.

രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നതിനാൽ ജനസംഖ്യ വർധനവ് കുറയ്ക്കാൻ പല സംസ്ഥാനങ്ങളും പല പദ്ധതികളും മുന്നോട്ട് വച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നീക്കം കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രതിനിധാനം ലഭ്യമാക്കുകയും, ജനസംഖ്യ വളർച്ച കുറച്ച സംസ്ഥാനങ്ങളുടെ പ്രതിനിധാനം കുറയ്ക്കുകയും ചെയ്യും. അതായത് കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ സമീപനം ബിജെപിയെ ശക്തിപ്പെടുത്താനും ഭരണം നിർത്താനുമാണ് ശ്രമിക്കുന്നത് എന്ന് വ്യക്തം.

പ്രാദേഷികപരവും മതപരവും ഭാഷാപരവുമായ വിഭജന പ്രവണതകൾക്ക് ആക്കം കൂട്ടാനാണ് മോദി സർക്കാർ തുടർച്ചയായി ശ്രമിക്കുന്നത്. മണ്ഡല പുനർനിർണ്ണയം പാർലമെന്റ് സീറ്റുകളുടെ എണ്ണം നിർണയിക്കുമ്പോൾ SIR വോട്ടർമാരെ നിർണയിക്കുന്നു. ഈ രണ്ടു പ്രക്രിയകളുടെ സംയുക്തഫലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എങ്ങനെ പ്രതിഫലിക്കും എന്നത് നിർണായകമാണ്. 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് മണ്ഡല പുനർനിർണയം നടത്തുന്നതെങ്കിൽ വോട്ടർമാരുടെ പാർലിമെന്റ് പ്രാതിനിധ്യത്തിലെ അസമത്വം തുടരും, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വോട്ടിന്റെ മൂല്യം കുറയും. കേരളം തമിഴ്‌നാട് കർണാടക എന്നീ സംസ്ഥാനങ്ങളെ ഇത് നേരിട്ട് ബാധിക്കും. അതുകൊണ്ട്, നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന രീതിയിലുള്ള മണ്ഡല പുനർനിർണയവും ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എസ്‌ഐആറും ചേർന്നാൽ പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയെ തകർക്കും. അതിനാൽ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഈ നിയമ നിർമാണത്തെ എതിർക്കേണ്ടണ്ടതാണ്.

Share Email
Top