
ഉത്തർപ്രദേശിലെ നോയിഡയിൽ ഹോസിയറി കോംപ്ലക്‌സിലെ തൊഴിലാളികൾ അടിസ്ഥാന അവകാശമായ വേതനം വർധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് സമരം തുടങ്ങിയത്. ശമ്പള വർധനവും എട്ട് മണിക്കൂർ തൊഴിൽ സമയവുമായിരുന്നു അവർ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങൾ. സമരം പിന്നീട് കൂടുതൽ ശക്തമാവുകയും വാഹനങ്ങളും സ്വത്തുക്കളും തല്ലിത്തകർത്തുകൊണ്ടുള്ള പ്രതിഷേധത്തിലേക്ക് കടക്കുകയും ഉണ്ടായി. പിന്നീട് ഫാക്ടറി തൊഴിലാളികളും ആയുധമേന്തിയ പോലീസുകാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് ഈ പ്രതിഷേധം വഴിമാറി.
ഈ കഴിഞ്ഞ വർഷങ്ങളിൽ, വടക്കേ ഇന്ത്യയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഗുരുതരവും അമാനുഷികവുമായി നിലനിൽകുകയും പ്രതിഷേധങ്ങൾ നിത്യസംഭവങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഹരിയാന സർക്കാർ മിനിമം വേതനം 14000 രൂപയിൽ നിന്ന് 19000 രൂപയിലേക്ക് ഉയർത്തുക കൂടി ചെയ്തപ്പോൾ ഉത്തർപ്രദേശ് സർക്കാർ ജനങ്ങളെ പൂർണ്ണമായും അവഗണിച്ചു. ഹരിയാനയിൽ മിനിമം വേതനം 35% വർദ്ധിച്ചപ്പോൾ ഉത്തർപ്രദേശിലെ തൊഴിലാളികൾക്ക് നേർവിപരീതമായി അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുകയും 12 മണിക്കൂറോളം ജോലി ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്തു.
ഹോസിയറി കോംപ്ലക്‌സിലെ വസ്ത്ര കയറ്റുമതി യൂണിറ്റുകളിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകി രംഗത്തിറങ്ങിയത്. 15000 രൂപയിൽ താഴെ മാത്രം വരുമാനം ലഭിച്ചാൽ എങ്ങനെയാണു ദൈനംദിന ജീവിതം മുന്നോട്ട് നീക്കുകയെന്ന പ്രതിസന്ധിയിൽ നിന്ന മറ്റ് തൊഴിലാളികൾ സമരത്തിൽ പങ്കുചേർന്നു. സമരത്തിന്റെതതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
വ്യവസായ പ്രതിനിധിയായ ലളിത് തക്കുറാൽ ചർച്ചകൾ നടക്കുന്നതായും ഭൂരിഭാഗം തൊഴിലാളികൾക്കും കാര്യങ്ങൾ ബോധ്യപ്പെട്ടതാണ് അവകാശപ്പെട്ടു. സർക്കാർ ഉത്തരവ് വന്നാൽ തൊഴിലാളികൾക്ക് വേതനം വർധിപ്പിച്ചു നൽകുകയും, തൊഴിൽ സമയം എട്ടാക്കി കുറയ്ക്കുകയും ചെയ്യുമെന്ന് ലളിത് തക്കുറാൽ പറഞ്ഞു. എന്നാൽ നോയിഡയിലെയും ഗ്രെയ്റ്റർ നോയിഡയിലെയും തൊഴിലാളികൾ സമരരംഗത്ത് കൂടുതൽ ശക്തമായി ഇറങ്ങുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തു.