Fact Check

മൊബൈൽ നമ്പർ അപ്‌ഡേഷനും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കലും; എന്താണ് വാസ്തവം?

മൊബൈൽ നമ്പർ അപ്‌ഡേഷനും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കലും; എന്താണ് വാസ്തവം?

2026 സെപ്റ്റംബർ 25 നകം മോട്ടോർ ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് (MVD) തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മൊബൈൽ നമ്പർ അപ്ഡേഷന് സെപ്റ്റംബർ 25 വരെയേ സമയമുള്ളൂ എന്ന തരത്തിലും ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കപ്പെടുമെന്നും പറഞ്ഞ് എംവിഡിയുടെ പേരിൽ സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ സന്ദേശവുമായി എംവിഡിക്ക് യാതൊരു ബന്ധവുമില്ല.

യാഥാർഥ്യം ഇതാണ്

സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിന് മോട്ടോർ ഡ്രൈവിങ് ലൈസൻസിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണെങ്കിലും ഇതിനായി അവസാന തിയതിയോ സമയ പരിധിയോ വകുപ്പ് നിഷ്‌കർഷിച്ചിട്ടില്ല. അതിനാൽ പൊതുജനങ്ങൾ ഇത്തരം വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് എംവിഡി അറിയിച്ചു.

ചെയ്യേണ്ടത് എന്ത്?

sarathi.parivahan.gov.in എന്ന പോർട്ടലിൽ others എന്ന ലിങ്ക് വഴി update mobile number എന്ന ഓപ്ഷനിലൂടെ ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. അതിന് കഴിയുന്നില്ലെങ്കിൽ മാത്രം ഓഫീസുകൾ സന്ദർശിച്ചാൽ മതിയാകും.

Share Email
Top