Fact Check

എംഡിഎംഎ കേസിൽ പിടിയിലായ ഹുസൈന്റെ പ്രൊഫൈലിൽ മുഖ്യമന്ത്രിക്കൊപ്പം ഇരുപതോളം ചിത്രങ്ങൾ; സതീശൻ പറഞ്ഞത് നുണ !

എംഡിഎംഎ കേസിൽ പിടിയിലായ ഹുസൈന്റെ പ്രൊഫൈലിൽ മുഖ്യമന്ത്രിക്കൊപ്പം ഇരുപതോളം ചിത്രങ്ങൾ; സതീശൻ പറഞ്ഞത് നുണ !

എംഡിഎംഎ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ താൻ ആദ്യമായി ഫോണിൽ വിളിക്കുന്നതും സംസാരിക്കുന്നതും പെരുമ്പാവൂരിലെ നവകേരള സദസുമായി ബന്ധപ്പെട്ട ലാത്തിച്ചാർജിൽ പരുക്കേറ്റ സമയത്താണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറയുന്നു. അതുംകഴിഞ്ഞാണ് മുഹമ്മദ് ഹുസൈനെ വീട്ടിലെത്തി കണ്ടതെന്നാണ് സതീശൻ പറയുന്നത്. എന്നാൽ ഇത് നുണയാണെന്ന് ഹുസൈന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകും.

പെരുമ്പാവൂരിലെ നവകേരള സദസ് നടക്കുന്നത് 2023 ഡിസംബർ 10 നാണ്. എന്നാൽ താഴെ കാണിച്ചിരിക്കുന്ന ചിത്രം ഹുസൈന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ളതാണ്.

ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് 2023 ഒക്ടോബർ 30 നാണ്. ചുരുങ്ങിയത് മൂന്ന് സന്ദർഭങ്ങളിലായി എടുത്തിരിക്കുന്ന പല ചിത്രങ്ങൾ. അതായത് മുഖ്യമന്ത്രി പറഞ്ഞ നവകേരള സദസ് നടക്കുന്ന 2023 ഡിസംബറിനേക്കാൾ മുൻപായി പലതവണ സതീശനുമായി ഹുസൈൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

മാത്രമല്ല ഹുസൈനെ വീട്ടിലെത്തി കണ്ടശേഷം പിന്നീട് മൂന്നോ നാലോ തവണ പലസ്ഥലങ്ങളിൽ വെച്ച് ഹുസൈൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്ന് സതീശൻ പറഞ്ഞതും നുണയാണ്. നേരത്തെ പറഞ്ഞ നവകേരള സദസിന്റെ ഡേറ്റിന് ശേഷം ഹുസൈന്റെ പ്രൊഫൈലിൽ സതീശനൊപ്പമുള്ള പോസ്റ്റ് ചെയ്ത ചിത്രങ്ങൾ താഴെ പറയുന്ന ദിവസങ്ങളിലാണ്:

2026 മേയ് 17
2026 മേയ് എട്ട്
2026 ഏപ്രിൽ 10
2026 മാർച്ച് 29
2025 സെപ്റ്റംബർ 10
2025 ജൂലൈ 28
2025 ജൂൺ 24
2025 മേയ് 31
2025 മാർച്ച് 22
2025 ജനുവരി 12
2025 ജനുവരി 1
2024 ഡിസംബർ എട്ട്
2024 ഒക്ടോബർ 15
2024 ഒക്ടോബർ ഒന്ന്
2024 ജൂലൈ 14
2024 ജൂൺ 20
2024 മേയ് 30
2024 ജനുവരി ആറ്

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഹുസൈന്റെ ഫെയ്‌സ്ബുക്കിൽ ചുരുങ്ങിയത് 20 തവണയെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ഫോട്ടോ ആവർത്തിച്ചു വന്നത് വളരെ ചുരുങ്ങിയ തവണ മാത്രം. ഹുസൈന്റെ പ്രൊഫൈലിലെ മറ്റൊരു ചിത്രം നോക്കാം:

ഇത് 2024 ഒക്ടോബർ ഒന്നിലെയാണ്. പ്രതിപക്ഷ നേതാവിന്റെ പൂമലയിലെ വീട്ടിലേക്ക് ഹുസൈൻ പ്രതിപക്ഷ നേതാവിന്റെ കാറിൽ തന്നെ പോകുന്നത് പോസ്റ്റിട്ടതാണ്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞ നവകേരളസദസിന് ശേഷമുള്ളതാണ്. എംഡിഎംഎ കേസിലെ പ്രതിയുമായി തനിക്ക് അടുത്ത ബന്ധമില്ലെന്ന് സ്ഥാപിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞതെല്ലാം നുണയാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

Share Email
Top