‘ഓപ്പറേഷൻ തൂഫാൻ’ വിരുദ്ധ പ്രസ്താവന;എം ശിവപ്രസാദിന്റെ ചിത്രം വെച്ച് പ്രചരിക്കുന്നത് വ്യാജ പോസ്റ്റർ

ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിക്കെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റർ പൂർണ്ണമായും വ്യാജമാണ്.
‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിയെ വിമർശിച്ചുകൊണ്ട് ശിവപ്രസാദ് പ്രസ്താവന നടത്തി എന്ന രീതിയിലാണ് ചില കോൺഗ്രസ് – ലീഗ് അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയും ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിലൂടെയും പോസ്റ്റർ പ്രചരിപ്പിക്കുന്നത്.
എന്താണ് യാഥാർഥ്യം ?
ഇത്തരമൊരു പ്രസ്താവന ശിവപ്രസാദ് നടത്തിയിട്ടില്ല. ലഹരിക്കെതിരായ സർക്കാർ നടപടികളെ പൂർണ്ണമായും പിന്തുണയ്ക്കുന്ന കൊടുത്തുകൊണ്ട് ശിവപ്രസാദ് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി തകർക്കാനും, ശിവപ്രസാദിന്റെ പ്രതിച്ഛായ മോശമാക്കാനും ബോധപൂർവ്വം മെനഞ്ഞെടുത്ത വ്യാജ നിർമ്മിതിയാണിത്.
ശിവപ്രസാദിന്റെ പ്രതികരണം:
“ലഹരി പോലെ സമൂഹം നേരിടുന്ന വലിയ വിപത്തിനെതിരെ കൂട്ടായി നടത്തേണ്ട പോരാട്ടത്തെ, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തകർക്കാൻ ശ്രമിക്കുന്നത് ഖേദകരമാണ്. എന്റെ പേരും ചിത്രവും ഉപയോഗിച്ച് നടത്തുന്ന ഇത്തരം നീചമായ പ്രചാരണങ്ങളിൽ നിന്ന് പിന്മാറുക,” എന്ന് അദ്ദേഹം ഫേസ് ബുക്കിൽ വ്യക്തമാക്കി.