
ആലപ്പുഴ മാവേലിക്കര സ്വദേശിയായ അരുൺ ശിവൻ എന്ന യുവാവിനെതിരെ കള്ളപ്രചരണവുമായി കോൺഗ്രസ് സൈബർ ഗുണ്ടകൾ. പത്തനംതിട്ട സൈബർ പൊലീസ് എടുത്ത അരുൺ ശിവന്റെ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ സൈബർ വേട്ടയാടൽ.
കോൺഗ്രസിനായി സൈബർ മേഖലയിൽ നുണപ്രചരണങ്ങൾ നടത്തുന്ന നിസാർ കുമ്പിള എന്ന പ്രൊഫൈലിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണ്.
തന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെ അരുൺ ശിവൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പറയുന്നത് ഇങ്ങനെ:
Sir, പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷനിൽ എനിക്കെതിരെ ക്രൈം നമ്പർ 11/2026 എന്ന കേസ് ഉള്ളതും ആയതിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മാവേലിക്കരയിൽ എന്റെ വീട്ടിൽ വന്നപ്പോൾ എന്റെ അർദ്ധനഗ്നമായ ഒരു ഫോട്ടോ അനുവാദമില്ലാെത എടുത്തിരുന്നു. എന്നാൽ അത് പൊലീസ് റെക്കോർഡ്സിൽ സൂക്ഷിക്കാനാണ് എന്നാണ് അന്ന് പൊലീസ് പറഞ്ഞത്. ഇപ്പോൾ ആ ഫോട്ടോ തന്നെ മറ്റു പലരും ഫെയ്സ്ബുക്കിൽ ഇട്ടു.
‘Chengannur nattukootam ”We Hate CPM’ എന്നീ പേജുകളിൽ മാവേവലിക്കരയിൽ ഇടതുമൂല്യം ഉയർത്തിയ DYFI നേതാവ് അരുണിനെ നാട്ടുകാർ വീട്ടിൽ കയറി തല്ലി ‘ എന്ന തലക്കെട്ട് നൽകി എന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് ഇട്ടിട്ടുള്ളതാണ്. ഷാജി ശിവരാമൻ എന്ന ആളാണ് ചെങ്ങന്നൂർ നാട്ടുകൂട്ടം എന്ന പേജിൽ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. അതിൽ ഉപയോഗിച്ചിരിക്കുന്ന എന്റെ ഫോട്ടോ പൊലീസിന്റെ കൈയിൽ നിന്നും പുറത്ത് പോയതാണ്. ജീവനും സ്വത്തിനും സ്വകാര്യതയ്ക്കും സംരക്ഷണം നൽകേണ്ട പൊലീസ് ഇത് ചെയ്യുന്നത് ശരിയല്ല.
Choorakodu Unni Krishnan എന്ന ആൾ പൊലീസിന്റെ കൈയിൽ കിട്ടിയ ഈ ഫോട്ടോ ഇട്ട് നിന്നെ നാറ്റിക്കും എന്ന് എന്നെ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾ അടൂർ എംഎൽഎയുടെ ഓഫീസിലെ ജീവനക്കാരനാണ് എന്നാണ് എനിക്ക് കിട്ടിയ വിവരം. മറ്റ് അനേകം ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക് ഇത് പ്രചരിപ്പിക്കുകയാണ്. ഇത് തടയേണ്ടതാണ്.
ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് എന്നെ അപകീർത്തിപ്പെടുത്തുമെന്നും സോഷ്യൽ മീഡിയയിലൂടെ മോശപ്പെടുത്തണം എന്ന ഉദ്ദേശത്തോടും കരുതലോടും കൂടി മനപ്പൂർവ്വം ചെയ്യുന്ന പ്രവർത്തിയാണ് ഇത്. ഈ പ്രവർത്തികളിൽ അടൂർ എംഎൽഎയുടെ ഓഫീസ്, മുൻ എംഎൽഎയും അനേകം ബലാത്സംഗ കേസുകളിൽ പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിൽ, അഴരോടൊപ്പം നിൽക്കുന്ന പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവർക്ക് പങ്കുള്ളതായി സംശയിക്കുന്നു. ആയതിന്റെ സ്ക്രീൻഷോട്ട് ഈ പരാതിയോടൊപ്പം അയക്കുന്നു.
ആകയാൽ എന്റെ ജീവനും സ്വത്തിനും സ്വകാര്യതയ്ക്കും ഭംഗം വരുത്തുന്ന ഇത്തരം പ്രവർത്തികൾ ചെയ്തവർക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ അരുൺ ശിവൻകുട്ടി