
പിആർ ഗിമ്മിക്കുകളിൽ ജനങ്ങളെ പറ്റിക്കുന്നത് തുടരുകയാണ് വി.ഡി.സതീശൻ സർക്കാർ. ‘സപ്ലൈകോ ഓണവിൽപ്പന റെക്കോർഡിലേക്ക്’ എന്ന പ്രചരണവും അതിലൊന്നാണ്. ‘സപ്ലൈകോയുടെ ഓണവിൽപ്പന 200 കോടി പിന്നിട്ടു, 300 കോടിയിലേക്ക്’ എന്നിങ്ങനെ യുഡിഎഫ് സർക്കാരിനായി മനോരമ അടക്കമുള്ള മാധ്യമങ്ങളും പിആർ ഏജൻസികളുമാണ് തള്ളുന്നത്. എന്നാൽ എന്താണ് യാഥാർഥ്യം?
ഇത് 2025 ലെ സപ്ലൈകോ ഓണവിൽപ്പനയുമായി ബന്ധപ്പെട്ട വാർത്തകളാണ്:

അതായത് 2025 ൽ എൽഡിഎഫ് ഭരണകാലത്ത് സപ്ലൈകോയുടെ ഓണവിൽപ്പന 387 കോടിയായിരുന്നു. സപ്ലൈകോയിൽ നിന്ന് കഴിഞ്ഞ ഓണം സീസണിൽ സാധനങ്ങൾ വാങ്ങിയത് ഏതാണ്ട് 57 ലക്ഷം പേർ. അപ്പോഴാണ് ഈ വർഷത്തെ സപ്ലൈകോ ഓണവിൽപ്പന എന്തോ വലിയ റെക്കോർഡ് ആണെന്ന തരത്തിൽ യുഡിഎഫ് സർക്കാരിനായുള്ള പിആർ തള്ളുകൾ. ഈ വർഷം സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയവരുടെ എണ്ണം ഏതാണ്ട് 30 ലക്ഷത്തോളം മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ പകുതിക്ക് മുകളിൽ മാത്രം. പൊതുവിപണിയിൽ ഇടപെടാനും വിലക്കയറ്റം പിടിച്ചുനിർത്താനും സാധിക്കാതെ യുഡിഎഫ് സർക്കാർ കാഴ്ചക്കാരായി നിൽക്കുമ്പോൾ പാവപ്പെട്ട മനുഷ്യരാണ് നെട്ടോട്ടമോടുന്നത്. ഇതിൽ നിന്ന് മുഖം രക്ഷിക്കാനാണ് ഇപ്പോഴത്തെ പിആർ തള്ളുകൾ..!

കണക്കുകൾ ഇങ്ങനെ:
2025 ൽ സപ്ലൈകോ വഴി നടന്ന ഓണവിൽപ്പന – 387 കോടി
ഇത്തവണത്തേത് – 300 കോടി എത്തിയിട്ടില്ല
2025 ൽ സപ്ലൈകോ വഴി സാധനങ്ങൾ വാങ്ങിയവരുടെ എണ്ണം – 57 ലക്ഷം
ഇത്തവണത്തേത് – 30 ലക്ഷം