‘നോട്ട് എണ്ണുന്ന മെഷീൻ ആണോ’; കുപ്രചരണത്തിനു നേതൃത്വം നൽകി മീഡിയ വൺ

എംഎൽഎ പി.എ.മുഹമ്മദ് റിയാസിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി ചാനൽ മീഡിയ വണ്ണിൽ നുണപ്രചരണം. റെയ്ഡ് നടക്കുന്നതിനിടെ റിയാസിന്റെ വീട്ടിൽ നിന്ന് ഒരു പ്രിന്റർ പുറത്തേക്കു കൊണ്ടുവന്നിരുന്നു. ഇത് നോട്ട് എണ്ണുന്ന മെഷീൻ ആണോയെന്ന് മീഡിയ വണ്ണിലെ റിപ്പോർട്ടർ സംശയം പ്രകടിപ്പിച്ചിരുന്നു.
ലൈവിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ‘അത് നോട്ട് എണ്ണുന്ന മെഷീൻ ആണോ’ എന്ന തരത്തിൽ മീഡിയ വൺ റിപ്പോർട്ടർ പറഞ്ഞത്. ഇത് പ്രിന്റർ ആണെന്ന് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. യുഡിഎഫിനു വിടുവേല ചെയ്യുന്ന മീഡിയ വൺ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
അതേസമയം ഇത് പ്രിന്റർ ആണെന്ന് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് തിരുത്താൻ മീഡിയ വൺ ഇതുവരെ തയ്യാറായിട്ടില്ല. സമൂഹമാധ്യമങ്ങളിൽ മീഡിയ വണ്ണിന്റെ നുണപ്രചരണത്തെ പൊളിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.