Fact Check

സിപിഎം ജനറൽ സെക്രട്ടറിക്കെതിരെ വ്യാജ പ്രചരണം

സിപിഎം ജനറൽ സെക്രട്ടറിക്കെതിരെ വ്യാജ പ്രചരണം

സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിക്കെതിരെ വ്യാജപ്രചരണവുമായി ബിജെപി അനുകൂല പ്രൊഫൈലുകൾ. ജനറൽ സെക്രട്ടറി പറയാത്ത വാക്കുകൾ അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

‘ക്രിസ്ത്യാനികൾക്കു കേരള കോൺഗ്രസും മുസ്ലിങ്ങൾക്ക് മുസ്ലിം ലീഗുമുണ്ട്. ഹിന്ദുക്കൾ കൈവിട്ടാൽ കമ്യൂണിസ്റ്റ് പാർട്ടികൾ അവസാനിക്കും. അതുകൊണ്ടാണ് ഞങ്ങൾ ബിജെപിയെ മാത്രം അറ്റാക്ക് ചെയ്യുന്നത്’ എന്നാണ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന എന്ന പേരിൽ പ്രചരിക്കുന്നത്. ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണ്. സിപിഎം ജനറൽ സെക്രട്ടറി ഇങ്ങനെയൊരു പരാമർശം ഒരു വേദിയിലും നടത്തിയിട്ടില്ല.

ബിജെപി അനുകൂല പ്രൊഫൈൽ ആയ ‘കാർത്തികേയൻ പാർത്ഥസാരഥി’ എന്നതിൽ നിന്നാണ് ഈ വ്യാജപ്രചരണം നടക്കുന്നത്. ഈ അക്കൗണ്ട് പരിശോധിച്ചപ്പോൾ സമാന രീതിയിൽ നിരവധി വ്യാജ വാർത്തകളും പ്രചരണങ്ങളും ഇയാൾ നടത്തിയിട്ടുള്ളതായും കണ്ടെത്തി.

Share Email
Top