Fact Check

ഫാക്ട് ചെക്ക്: വയനാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) കണക്കുകൾക്ക് പിന്നിലെ സത്യമെന്ത്?

ഫാക്ട് ചെക്ക്: വയനാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) കണക്കുകൾക്ക് പിന്നിലെ സത്യമെന്ത്?

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, CMDRF ഫണ്ട് വിനിയോഗത്തെക്കുറിച്ച് കോൺഗ്രസ് – UDF സൈബർ ഗ്രൂപ്പുകൾ വ്യാപകമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ദുരന്തത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഈ ശ്രമങ്ങളുടെ സത്യാവസ്ഥ, ലഭ്യമായ ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്നു.

പ്രചാരണം: CMDRF-ലെ വയനാട് ഫണ്ട് വകമാറ്റി, കണക്കുകൾ സുതാര്യമല്ല.
യാഥാർത്ഥ്യം: പൂർണ്ണമായും തെറ്റ്. CMDRF കണക്കുകൾ ആർക്കും പരിശോധിക്കാവുന്ന തരത്തിൽ വെബ്സൈറ്റിൽ ലഭ്യമാണ്. വയനാടിനായി ലഭിച്ച ഫണ്ട് പ്രത്യേകം അക്കൗണ്ടിലായാണ് സൂക്ഷിച്ചിരിക്കുന്നത്.

📊 CMDRF: വയനാട് ഫണ്ട് വരവും ചിലവും
💰 വയനാട് ഫണ്ടിലേക്ക് ആകെ ലഭിച്ച തുക: ₹773.98 കോടി

ഇതുവരെ നടത്തിയ പ്രധാന ചിലവുകളും വകയിരുത്തലുകളും (ഏകദേശം ₹165 കോടി) താഴെ പറയുന്നവയാണ്:

🔸 ദുരന്തബാധിതരുടെ വായ്പാ ബാധ്യതകൾ ഏറ്റെടുത്തത് – ₹18.76 കോടി
🔸 എൽസ്റ്റോൺ എസ്റ്റേറ്റിൽ ഭൂമി ഏറ്റെടുക്കൽ (64.4 ഹെക്ടർ) – ₹43.56 കോടി
🔸 കരാർ പ്രകാരമുള്ള മൊബിലൈസേഷൻ അഡ്വാൻസ് – ₹39.8 കോടി
🔸 സ്പെഷ്യൽ ഓഫീസർക്കുള്ള അഡ്വാൻസ് – ₹20 കോടി
🔸 ഓപ്ഷൻ 2 തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് – ₹13.91 കോടി
🔸 വയനാട് കളക്ടർക്കുള്ള അഡ്വാൻസ് – ₹7.65 കോടി
🔸 ദുരന്തബാധിതർക്കുള്ള മെഡിക്കൽ സഹായം – ₹6 കോടി
🔸 സെന്റേജ് ചാർജുകൾ – ₹4.02 കോടി
🔸 ഉപജീവന സഹായം – ₹3.62 കോടി
🔸 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ – ₹2.1 കോടി
🔸 കുടുംബശ്രീ വായ്പകളുടെ പലിശ – ₹1.94 കോടി
🔸 മൃഗസംരക്ഷണ മേഖലയിലെ മൈക്രോ പ്ലാൻ – ₹90.17 ലക്ഷം
🔸 വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കാൻ – ₹78.64 ലക്ഷം
🔸 എൽസ്റ്റോൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം – ₹77.55 ലക്ഷം
🔸 PIU ഓഫീസ് ചിലവുകൾ – ₹72.66 ലക്ഷം
🔸 വാടക വീടുകൾക്കുള്ള ചിലവ് – ₹50 ലക്ഷം
🔸 പ്രീ-പ്രൊജക്റ്റ് ചിലവുകൾ – ₹40.04 ലക്ഷം
🔸 വാട്ടർ അതോറിറ്റി ലൈനുകൾ മാറ്റി സ്ഥാപിക്കാൻ – ₹36 ലക്ഷം
🔸 മരം മുറിച്ചു മാറ്റുന്നതിന് – ₹2.81 ലക്ഷം
🔸 ആശ്രിതർക്കുള്ള ധനസഹായം – ₹4 ലക്ഷം

പുനരധിവാസ പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് കരാർ പ്രകാരം ബാക്കി തുകകൾ കൈമാറുന്നതാണ് സർക്കാർ രീതി. ഒറ്റയടിക്ക് ആർക്കും പണം നൽകാനാവില്ല.

ഫണ്ട് വിനിയോഗിക്കുന്നത് എങ്ങനെ? (സുതാര്യത ഉറപ്പാക്കുന്നത് ഇങ്ങനെ)
CMDRF-ൽ നിന്നും ആർക്കും തോന്നുംപടി പണം പിൻവലിക്കാൻ സാധിക്കില്ല.
1️⃣ ഫണ്ട് വിനിയോഗിക്കാൻ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നിർബന്ധം.
2️⃣ നിശ്ചിത തുകയ്ക്ക് മുകളിലുള്ള ചിലവുകൾക്ക് മന്ത്രിസഭയുടെ അംഗീകാരം വേണം.
3️⃣ മന്ത്രിസഭാ തീരുമാനപ്രകാരം റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയാൽ മാത്രമേ, ധനകാര്യ സെക്രട്ടറി പണം അനുവദിക്കുകയുള്ളൂ.

തെറ്റിദ്ധാരണ പരത്തുന്ന വ്യാജപ്രചാരണങ്ങളെ വസ്തുതകൾ കൊണ്ട് നേരിടുക! സത്യം ജനങ്ങൾ അറിയട്ടെ.

Share Email
Top