വിജയിയുടെ പേരിൽ പ്രചരിക്കുന്ന കോളേജ് ഐഡി കാർഡ് എഐയോ? ഇതാണ് യാഥാർഥ്യം

വിജയിയുടെ ഐഡി കാർഡ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. എഐ നിർമ്മിത ഐഡി കാർഡിൽ പറയുന്ന പല വിവരങ്ങളും തമ്മിൽ വൈരുധ്യങ്ങളുണ്ട്. ചിത്രത്തിന്റെ രൂപവും ഒരു ഡിജിറ്റൽ നിർമ്മിത ചിത്രത്തോട് ഒത്തുനിൽക്കുന്നു.
ലൊയോള കോളജ് എന്നതിന് ലയോളല്‍ കോളജ് എന്നാണ് ഉള്ളത്. ഐഡി കാര്‍ഡ് പ്രകാരം വിജയ് പഠിച്ച കോഴ്സ് ബി.എ. വിഷ്വല്‍ കമ്യൂണിക്കേഷനാണ്. എന്നാല്‍ കോളജില്‍ യഥാര്‍ഥത്തിലുള്ളത് ബി.എസ്സി വിഷ്വല്‍ കമ്യൂണിക്കേഷനും. 1996 ലാണ് വിജയ് കോളജില്‍ അഡ്മിഷനെടുത്തതെന്നാണ് ഐഡി കാർഡിലെ വിവരം. എന്നാല്‍ 90കളുടെ തുടക്കത്തില്‍ തന്നെ താരം സിനിമയില്‍ സജീവമായിരുന്നുവെന്നതാണ് ചരിത്രം. 1992 ലാണ് വിജയ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. പഠന സ്റ്റാറ്റസിന്റെ സ്ഥാനത്ത് ‘കോളേജ് ഡ്രോപ്പ് ഔട്ട്, ലെഫ്റ് ടു പഴ്സ്യു ആക്ടിങ് കരിയർ’ എന്നാണ് എഴുതിയിരിക്കുന്നത്. സാധാരണ കോളേജ് ഐഡി കാർഡിലോ മറ്റു ഡോക്യൂമെന്റുകളിലോ അങ്ങനെയുള്ള വിവരങ്ങൾ കൊടുക്കാറില്ല എന്നുള്ളതും ഈ ചിത്രത്തിന്റെ വാസ്തവികത തുറന്ന് കാണിക്കുന്നു.
കോടാമ്പാക്കത്തെ ഫാത്തിമ സ്കൂളിലാണ് വിജയ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് വിരുമ്പാക്കത്തെ ബാലലോക് സ്കൂളിലേക്ക് മാറുകയും ചെയ്തു. ചെന്നൈയിലെ ലൊയോള കോളജില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കാന്‍ വിജയ് വിജയ് ചേര്‍ന്നിരുന്നുവെങ്കിലും അഭിനയ മോഹത്തെ തുടര്‍ന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു.
എഐ ആണെന്ന് ഒറ്റനോട്ടത്തിൽ പറയുമെങ്കിലും കുറച്ച് പേരെയെങ്കിലും ഈ ചിത്രം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഈ വർഷം നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടിയായ ടിവി കെ വൻ വിജയം നേടി സർക്കാർ രൂപീകരിച്ചിരുന്നു. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ ഒരുപാട് വ്യാജ വാർത്തകളും വിജയിയെ ചുറ്റിപ്പറ്റി പ്രചരണത്തിലുണ്ട്.