
പിണറായി വിജയന് 566 കോടി രൂപയുടെ ആസ്തിയുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് നേരെ നിലവിൽ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ പുതിയ വക ഭേദമാണ് ഈ വ്യാജ വർത്തയെന്നു ഇടതുപക്ഷ അനുകൂല സോഷ്യൽ മീഡിയ പേജുകൾ പ്രതികരിച്ചു. പ്രമുഖ വാർത്താ ചാനലായ ‘റിപ്പോർട്ടർ ടിവി’യുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്താണ് ഈ വ്യാജ വിവരമടങ്ങിയ കാർഡ് നിർമ്മിച്ചിരിക്കുന്നത്. കാർഡ് തങ്ങളുടേത് അല്ല എന്ന് റിപോർട്ടർ ടി വി സ്ഥിതീകരിച്ചു.
കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലുമാണ് ഈ വ്യാജ പ്രചാരണം വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ ലക്ഷ്യത്തോടെ റിപ്പോർട്ടർ ടി വിയുടെ പേര് ദുരുപയോഗം ചെയ്ത് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് ഇതിലൂടെ ശ്രമം നടന്നത്. എന്നാൽ ഈ വാർത്ത ശെരിയാണെന്ന് തെറ്റിദ്ധരിച്ചു പലരും ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ തുടങ്ങിയതിടെയാണ് വിഷയം ചർച്ചയായത്.
എന്താണ് യാഥാർഥ്യം?
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ ആസ്തി രണ്ട് കോടിയ്ക്ക് താഴെയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,97,96,062 രൂപയുടെ ആസ്തിയാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ 566 കോടിയുടെ ആസ്തിയുണ്ടെന്ന സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.