പിണറായി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർ ഉണ്ടായിരുന്നില്ലെന്ന് വി ഡി സതീശൻ; എന്താണ് വസ്തുത?

വാർത്താസമ്മേളത്തിൽ വി ഡി സതീശൻ ഉന്നയിച്ച ചില വാദങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരേ ഉണ്ടായിരുന്നില്ല എന്നതായിരുന്നു മുഖ്യന്റെ പ്രസ്താവന. എന്നാൽ ഈ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണ്. മന്ത്രിസഭാ പ്രഖ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രി ചരിത്രത്തെ പോലും വിസ്മരിച്ചു കൊണ്ടാണ് ഓരോരോ അവകാശ വാദങ്ങൾ ഉയർത്തുന്നത്.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൽ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായി മികച്ച പ്രവർത്തനം കാഴ്ചവെച്ചത് പ്രമുഖനായ നേതാവ് കെ. രാധാകൃഷ്ണൻ ആയിരുന്നു. അദ്ദേഹം പിന്നീട് ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഒ.ആർ. കേളു മന്ത്രിയായി ചുമതലയേറ്റത്. കൂടാതെ, ഒന്നാം പിണറായി സർക്കാരിൽ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് എ.കെ. ബാലനായിരുന്നു എന്നതും ചരിത്രപരമായ വസ്തുതയാണ്. അതായത് കഴിഞ്ഞ പിണറായി മന്ത്രിസഭകളിൽ ഉണ്ടായിരുന്ന കെ. രാധാകൃഷ്ണൻ, ഒ.ആർ. കേളു, എ.കെ. ബാലൻ എന്നിവർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു.
ഇത്തരം വസ്തുതകൾ മനസ്സിലാക്കാൻ നിയമസഭാ രേഖകൾ ഒന്നും പരിശോധിക്കണമെന്നില്ല. ഒരു ഗൂഗിൾ സെർച്ചിലൂടെ ആർക്കും എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന അടിസ്ഥാനപരമായ ചരിത്രവസ്തുതകളെയാണ് മുഖ്യമന്ത്രി വളച്ചൊടിക്കാൻ ശ്രമിക്കുന്നത്. ഇതിനെ മുന്നേ വനിത അഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമായി ബന്ധപ്പെട്ടും വി ഡി സതീശൻ പല അവകാശ വാദങ്ങളും ഉയർത്തിയിരുന്നു , ശേഷം അതും വസ്തുതാ വിരുദ്ധവുമെന്നു തെളിഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പല സോഷ്യൽമീഡിയ ഹാൻഡിലുകളും അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനെ ‘നുണേശൻ’ എന്ന് വിളിച്ചു കളിയാക്കിയിരുന്നു. കള്ളം പറയുന്നതും പിന്നീട് അത് താൻ പറഞ്ഞിട്ടില്ല എന്ന് മാറ്റി പറയുന്നതും വി ഡി സതീശന് ശീലമാണെന്ന് പല ഇടത്തുന്നിന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി ആയ ശേഷവും സതീശൻ നുണ പ്രചാരണം തുടരുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം .