തമിഴ്നാട്ടിൽ ഹിന്ദി ബോർഡുകൾ മായ്ക്കുന്ന ദൃശ്യങ്ങൾ വ്യാജം; എന്താണ് വസ്തുത ?

തമിഴ്നാട്ടിൽ ഹിന്ദി ബോർഡുകൾ സ്പ്രേ പെയിന്റ് ചെയ്ത് മായ്ക്കുന്ന ദൃശ്യങ്ങൾ പഴയതും തെറ്റിദ്ധരിപ്പിക്കുന്നതെന്നും കണ്ടെത്തി. വിജയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഹിന്ദി വിരുദ്ധ പ്രതിഷേധമെന്ന പേരിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.“വിജയ് അധികാരത്തിലെത്തിയതിന് ശേഷം തമിഴ്നാട്ടിൽ ഹിന്ദി വിരോധം തുടങ്ങി” എന്ന തരത്തിലായിരുന്നു പ്രചാരണം.
Ban Sanskrit & Hindi
— We Dravidians (@WeDravidians) March 11, 2026
& Stop imposing them on us!#StopHindiImposition pic.twitter.com/Xc0UrphM7x
എന്നാൽ, വിജയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നതിന് മുൻപായി, അപ്‌ലോഡ് ചെയ്ത വീഡിയോ ആണതെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.’ദ ക്വിന്റ്’-ന്റെ , ‘വെബ് കൂഫ്’ എന്ന ‘ഫാക്ട്-ചെക്കിംഗ്’ വിഭാഗമാണ് ദൃശ്യങ്ങൾ പഴയതെന്ന് കണ്ടെത്തിയത്. ‘ഗൂഗിൾ ലെൻസ്’ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, ഇതേ വീഡിയോ ‘വി ദ്രവീഡിയൻസ്’ എന്ന ‘എക്സ്’ അക്കൗണ്ടിൽ മാർച്ച് 12ന് പങ്കുവെച്ചതായി കണ്ടെത്തുകയായിരുന്നു.
രണ്ടു ലക്ഷത്തിലധികം പേരാണ് തെറ്റിദ്ധരിപ്പിച്ച ഈ വീഡിയോ കണ്ടത്. “വിജയുടെ സർക്കാർ വന്നതിന് പിന്നാലെ തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ വിദ്വേഷം തുടങ്ങി. ഇവർക്ക് ആകെ അറിയാവുന്നത് ഇതൊക്കെയാണ്. എന്നിട്ട് ബി.ജെ.പി-യെ വർഗീയ പാർട്ടി എന്ന് വിളിക്കുന്നു” എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്.