Fact Check

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഒരു വൈകലും ഇല്ലെന്ന വി ഡി സതീശന്റെ നുണ പൊളിഞ്ഞു

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഒരു വൈകലും ഇല്ലെന്ന വി ഡി സതീശന്റെ നുണ പൊളിഞ്ഞു

തിരഞ്ഞെടുപ്പ് ഫലം വന്ന് 6 ദിവസം ആയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ് നേതൃത്വം! എന്നാൽ ഇതെല്ലാം ഹൈകമാൻഡിന്റെ ‘പ്രോസസ്സിന്റെ’ ഭാഗമാണെന്നും ഒരു പാർട്ടിയിലും ഇത്ര വേഗത്തിൽ ഈ ‘പ്രോസസ്സ്’ നടന്നിട്ടില്ല എന്നും വാദിക്കുകയുമാണ് പറവൂർ നിയോജക മണ്ഡലത്തിലെ നിയുക്ത എംഎൽഎയും മുഖ്യമന്ത്രി കസേരക്കായുള്ള പ്രധാന മത്സരാർത്ഥിമാരിൽ ഒരാളുമായ വി ഡി സതീശൻ.

ഹൈകമാൻഡിന് ഒരു പ്രോസസ്സ് ഉണ്ട്. ഏത് സ്റ്റേറ്റിലാണ്, ഏത് പാർട്ടിലാണ് ഇത്ര വേഗത്തിൽ ഈ ‘പ്രോസസ്സ്’ നടന്നിട്ടുള്ളത്? നിങ്ങൾ അസ്വസ്ഥരാകുന്നതാണ്. ഒരു പാർട്ടിയിലും ഇത്ര വേഗത്തിൽ ഈ ‘പ്രോസസ്സ്’ നടന്നിട്ടില്ല. ഒരു വൈകലും ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല. ഇനി അവിടുന്ന് ‘ഡിസിഷൻ’ പ്രഖ്യാപിക്കേണ്ട കാര്യമേ ഉള്ളു. ‘ദെയ്ർ ഈസ് നോ ഡിലേ’ എന്നാണ് വി ഡി സതീശൻ നടത്തിയ പ്രതികരണം.

ഈ നുണയുടെ യാഥാർഥ്യമെന്ത്?


കേരളത്തോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളാണ് തമിഴ്നാട്, വെസ്റ്റ് ബംഗാൾ, അസം, പുതുച്ചേരി എന്നിവ. ബംഗാളിൽ സുവേന്ദു അധികാരി ഇന്നലെ (മെയ് 9) മുഖ്യമന്ത്രിയായി ചുമതലയേറ്റു. ആസ്സാമിലും പുതുച്ചേരിയിലും മുഖ്യമന്ത്രിയുടെ പേര് തീരുമാനിച്ചു കഴിഞ്ഞു, ഇവർ വരും ദിവസങ്ങളിൽ അധികാരമേൽക്കും.

തമിഴ്നാട്ടിലാണ് സർക്കാർ രൂപീകരണത്തിൽ ഏറ്റവും നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജയിച്ച നടൻ വിജയിയുടെ പാർട്ടിയായ ടിവികെ സർക്കാർ രൂപീകരിക്കാൻ 4 തവണ ഗവർണറെ സന്ദർശിച്ച ശേഷമാണ് അനുവാദം ലഭിച്ചത്. കേവല ഭൂരിപക്ഷം ഇല്ല എന്ന് ചൂണ്ടിക്കാണിച്ച് ഓരോ തവണയും ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയിയെ മടക്കി അയക്കുകയായിരുന്നു. 107 സീറ്റുകളുള്ള ടിവികെയുടെ കൂടെ കോൺഗ്രസിലെ 5 എംഎൽഎമാർ ആദ്യം തന്നെ ചേക്കേറിയിരുന്നു. പിന്നീട് സിപിഐ (എം), സിപിഐ, വിസികെ, ഐയുഎംഎൽ എന്നീ പാർട്ടികളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇത്രയൊക്കെ കടമ്പകൾ നേരിടേണ്ടി വന്നിട്ടും ഇന്ന് (മെയ് 10) ടിവികെ സത്യപ്രതിജ്ഞ നടത്തി.

മറ്റൊരു സംസ്ഥാനത്തോ, മറ്റൊരു പാർട്ടിയിലോ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ വേഗത ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ എങ്ങനെയാണ് ഈ ദിവസങ്ങളിലായി സത്യപ്രതിജ്ഞ നടക്കുക? തിരഞ്ഞെടുപ്പ് ഫലം വന്ന് 6 ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകാത്തത് കോൺഗ്രസിന്റെ ഉള്ളിൽ നടക്കുന്ന ആഭ്യന്തര കലഹം മൂലമാണ്. യാഥാർഥ്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഏറ്റവും ‘ഡിലേ’ വരുത്തുന്നത് കോൺഗ്രസ് മാത്രമാണ്.

Share Email
Top