Fact Check

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ ഫണ്ട് വാങ്ങിയിട്ടുണ്ടോ? സതീശൻ പറഞ്ഞത് നുണ !

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ ഫണ്ട് വാങ്ങിയിട്ടുണ്ടോ? സതീശൻ പറഞ്ഞത് നുണ !

ഇടതുപക്ഷത്തിനെതിരെ നുണപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ ഫണ്ട് കൈപറ്റിയിട്ടുണ്ടെന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് സത്യമല്ല !

സമഗ്ര ശിക്ഷാ പദ്ധതിയുടെ (എസ്.എസ്.കെ) 2025-26 ലെ ഒന്നാം ഗഡു ആയി 92.41 കോടി രൂപയാണ് കേന്ദ്രം കേരളത്തിനു അനുവദിച്ചത്. ഇതിനെയാണ് പിഎം ശ്രീ ഫണ്ട് കേരളം സ്വീകരിച്ചിട്ടുണ്ടെന്ന തരത്തിൽ വി.ഡി.സതീശൻ ചിത്രീകരിച്ചത്.

നവംബർ നാലിനാണ് എസ്.എസ്.കെ ഫണ്ട് കേരളത്തിനു ലഭിക്കുന്നത്. നവംബർ നാലിനാണ് ഈ ഫണ്ട് കേരളത്തിനു ലഭിക്കുന്നത്. നവംബർ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഡെലിഗേഷൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുകയും ദേശീയ വിദ്യാഭ്യാസ നയവും പിഎം ശ്രീ സ്‌കൂൾ പദ്ധതിയും നടപ്പിലാക്കുകയില്ലെന്നും അറിയിച്ചു. എസ്.എസ്.കെ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പിഎം ശ്രീ സ്‌കൂൾ തുടങ്ങാതെ എസ്.എസ്.കെ ഫണ്ട് അനുവദിക്കില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. ഇക്കാരണത്താലും എൽഡിഎഫ് ഘടകകക്ഷികളുടെ ചർച്ചകളുടെ അടിസ്ഥാനത്തിലും ധാരണാപത്രം നിർത്തി വയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനി ക്കുകയും നവംബർ 12 ന് ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ധാരണാപത്രം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിനു അയച്ച കത്ത്

പിഎം ശ്രീ പദ്ധതിയിൽ നിലവിൽ കേരളവും പങ്കാളിയാണെന്നും പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും സതീശൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇതും നുണയാണ്. കഴിഞ്ഞ നവംബർ 12 ന് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്നും ധാരണാപത്രവുമായി മുന്നോട്ടുപോകുന്നില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

പിഎം ശ്രീ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അടക്കമുള്ള പുതിയ സർക്കാരുകൾക്കു കേന്ദ്രം കത്തയയ്ക്കും എന്ന കഴിഞ്ഞ മാസം എട്ടിന് മലയാള മനോരമയിൽ വന്ന വാർത്തയാണ് ചുവടെ:

എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പിലാക്കിയെങ്കിൽ ഇങ്ങനെയൊരു കത്ത് കേന്ദ്ര സർക്കാർ അയയ്‌ക്കേണ്ടതില്ലല്ലോ?

Share Email
Top